എഴുത്ത് ഒരുതരം അസ്വസ്ഥതയാണ്... ചിലതൊക്കെ മനപ്പൂര്‍വം ഒഴിവാക്കി, മറ്റുചിലത് സൂത്രത്തില്‍ കൂട്ടിച്ചേര്‍ത്ത് അച്ചടക്കമില്ലാത്ത ചിന്തകളെ കോര്‍ത്തുവച്ച് ആരോടൊക്കെയോ കാട്ടുന്ന വഞ്ചന . . . പക്ഷെ, ഇവിടെ ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്നും മറച്ചുവെക്കാന്‍ ഒന്നുമില്ല . . . ഇത് ഞങ്ങളുടെ മനസ്സാണ് . . . സ്വാതന്ത്ര്യം നഷ്ടപ്പെട്ട കുട്ടിക്കാലത്തിനും സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങള്‍ അലിഞ്ഞുപോയ കൌമാരത്തിനും അപ്പുറം വരാനിരിക്കുന്ന യൌവ്വനത്തിന് ആമുഖം . . .
Saturday, 28 January 2012
ഒരുവന്റെ കഥ.....
ടിക്കറ്റില്ലാത്ത യാത്രക്കാരനെ പോലെ
കനത്ത നെഞ്ചിടിപ്പുമായ്
ജനനത്തിനും മരണത്തിനുമിടയില്‍
ഒരു കണ്ണു പൊത്തിക്കളി.
മുനയൊടിഞ്ഞ പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി
ഗള്‍ഫ് 'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍
പെന്‍സിലും പിടിച്ച്
ഉള്ളിലെ നാണക്കേട് മാറ്റുവാന്‍
ഒരു പരിഹാസ്യ ഭാവം...
പ്രണയിനിക്ക് പകുത്തു നല്‍കാന്‍
ഒരുക്കി വച്ച ഹൃദയത്തില്‍
കാശുള്ളവന്റെ ബൈക്കിന്റെ
പുറകിലിരുന്നു അവള്‍
വെളുത്ത പല്ല് കൊണ്ട് കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത
'ബുജി' എന്നാ വിളിപ്പേര്....
എന്നിട്ടും തീരാ നൊമ്പരങ്ങളുടെ
മൂളലിനിടയില്‍
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍
ചിറകു കരിഞ്ഞൊരു വീഴ്ച്ച....
അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ് തപ്പാന്‍
കീശയിലിടാന്‍
കൈയില്ലാത്തവനോടുള്ള
ദയനീയ ഭാവം....
......വൈശാഖ്....-
Thursday, 26 January 2012
ഇത് ?
എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
ഒരു പരാജിതയുടെ വിലാപങ്ങളും.....
----ദീപ----
Tuesday, 24 January 2012
ഭ്രാന്തന്‍
അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും
കാത്തു നില്‍ക്കാറുണ്ട്....
കനലൂതിച്ചുവപ്പിച്ച
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ
ഞെട്ടി ഉണര്‍ത്താറുണ്ട്....
ചങ്ങലക്കണ്ണികള്‍
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ
മുറിവുകള്‍ ഓര്‍ക്കുമ്പോള്‍
അറിയാതെ തേങ്ങിപ്പോകും....
നിറഞ്ഞൊഴുകുന്ന
കണ്ണീര്‍ മണികള്‍
ഒരു കുമ്പിളെത്തുംവരെ
സൂര്യന് മറഞ്ഞിരിക്കാം....
പകലിന്റെ ദൈന്യതയില്‍
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍
കരിപിടിച്ച അടുക്കള ഭിത്തിയില്‍
മറു പാട്ട് പാടുമ്പോള്‍
അയാളുടെ ഓര്‍മ്മകളെന്നെ
വാരിപ്പുണരാരുണ്ട് ....
എങ്കിലും അവന്റെ
കണ്ണുകളിലെ കെടാത്ത തീ
എനിക്ക് ഭയമാണ്....
----ദീപ----
Friday, 6 January 2012
രക്തസാക്ഷി
മുറിബീഡിയിലെ
അവസാനത്തെ പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍
ആയിരങ്ങള്‍ക്ക് മുന്നില്‍
മാറ്റത്തിന്റെ
കൈകളുയര്‍ത്തി …….
പ്രണയവും വിപ്ലവവും
സിരകളില്‍ നിറച്ച്
അധികാരത്തിന്റെ മടിത്തട്ടില്‍
കഠാര കുത്തിയിറക്കി
ചരിത്രത്തെ കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ അഗ്നിയില്‍ വെന്തുരുകി
ശാസ്ത്രവും പുരോഗതിയും
വേഗം കൂടിയപ്പോള്‍
പുറകേയോടി
കാലുതളര്‍ന്ന്‍ വീണവന്‍ .…
കാലം ഞരമ്പിലെ ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ
ഒരു രക്തസാക്ഷി ജനിക്കുകയായി …..
----വൈശാഖ്----
Monday, 19 December 2011
എന്‍റെ പ്രണയമേ...........
എന്‍റെ പ്രണയമേ...........
ഞരമ്പില്‍ കുത്തിയിറക്കിയ സൂചിയില്‍ നിന്നും ഓരോ തുള്ളിയായി എന്നിലേക്ക് ആഴ്നിറങ്ങി,ഒരു അപ്പൂപ്പന്‍ താടി കണക്കെ എന്നെയും കൊണ്ട് മേഘങ്ങള്‍ക്കിടയിലെക്ക് പറന്ന ഏതോ ഒരുമയക്കുമരുന്നിന്‍റെ ലഹരി അതിന്‍റെ നൂറിരട്ടി തീവ്രതയോടെ ഞാന്‍ ഇന്ന് അനുഭവിച്ചരിയുകയാണ്...
ഒരുപക്ഷെ ഇതിനു മുന്‍പ് പലതവണ നിന്നെ ഞാന്‍ കണ്ടിട്ടുണ്ടാ വാം , ചീറിപ്പായുന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍ നിന്‍റെ മുഖം എപ്പോഴുമെനിക്ക് അവ്യക്തമായിരുന്നു..ഒടുവില്‍ അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച ...അത് ചുറ്റുമതിലുകള്‍ തല്ലിത്തകര്‍ത്തു എന്നെ കീഴടക്കിയിരിക്കുന്നു...അളവില്ലാത്ത അറ്റമില്ലാത്ത എന്‍റെ പ്രണയത്തെ ലിഖിതമായ ഏതു നിയമങ്ങള്‍കൊണ്ടാണ് നിനക്ക് എതിര്‍ക്കുവാനാകുക....
ഒരുപക്ഷെ ഇതിനു മുന്‍പ് പലതവണ നിന്നെ ഞാന്‍ കണ്ടിട്ടുണ്ടാ വാം , ചീറിപ്പായുന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍ നിന്‍റെ മുഖം എപ്പോഴുമെനിക്ക് അവ്യക്തമായിരുന്നു..ഒടുവില്‍ അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച ...അത് ചുറ്റുമതിലുകള്‍ തല്ലിത്തകര്‍ത്തു എന്നെ കീഴടക്കിയിരിക്കുന്നു...അളവില്ലാത്ത അറ്റമില്ലാത്ത എന്‍റെ പ്രണയത്തെ ലിഖിതമായ ഏതു നിയമങ്ങള്‍കൊണ്ടാണ് നിനക്ക് എതിര്‍ക്കുവാനാകുക....
ഒരു മൗനത്തിനും ഒരിറ്റു കണ്ണിരിനുമിടയില്‍ പ്രണയത്തെ ഒതുക്കിനിര്‍ത്തിയ വിധിയെ പഴിപറഞ്ഞ് ആത്മാക്കള്‍ കത്തിയെരിഞ്ഞ ചിതക്കരികില്‍ അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്നവര്‍ക്കുമുന്നിലെക്ക് ഞാന്‍ നിന്നെ കൊണ്ടു പോകാം .... എന്‍റെ കണ്ണില്‍ കത്തിനില്‍ക്കുന്ന പ്രണയത്തെ നീ ആത്മാവിലേക്ക് ആവാഹിക്കും വരെ ....
എന്‍റെ പ്രണയമേ..... ആയിരം കണികകളായി ചിന്നിച്ചിതറി ഞാന്‍ നിന്നില്‍ നിറയാം.......
എനിക്ക് നിന്നിലെത്താനുള്ള വഴികളില്‍ പ്രകാശത്തിന്‍റെ നേര്‍ത്ത രശ്മികള്‍ പോലും മുറിഞ്ഞു പോകുന്ന ഇരുട്ട് ...നിന്‍റെ മൗനം അതിന്‍റെ മൂര്‍ച്ച കൂട്ടുന്നു ... ഞാന്‍ നിന്‍റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു....എനിക്ക് നിന്നിലെത്താന്‍ .....
നിന്നില്‍ നിറയാന്‍....
----വൈശാഖ്----
Saturday, 17 December 2011
ഭാര്യ
എല്ലാ മോഹങ്ങളും
ഒരു നുള്ള് സിന്ദൂരത്തില്‍
ചുവപ്പിച്ചെടുത്തു.....
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...
ഊറ്റിക്കുടിച്ചിട്ടും
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...
ഊറ്റിക്കുടിച്ചിട്ടും
മതിവരാത്ത ആസക്തിക്ക് മുമ്പില്‍
ചോര പൊടിയുവോളം
അവയവങ്ങളെ വിട്ടു കൊടുത്തു....
കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി
പൊള്ളുന്ന പനിച്ചൂടില്‍
ഒരു പകല്‍ മയക്കം......
അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....
വേച്ച് വേച്ച് നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ
ഭാര്യാ സങ്കല്‍പ്പം !!!
----ദീപ ----
Subscribe to:
Posts (Atom)






