ഓര്‍മ്മപ്പുസ്തകത്തില്‍ നിറയെ
വരകളാണ്. . .
ചാഞ്ഞും ചരിഞ്ഞും,
ചിലത് അറ്റമില്ലാതെ . . .
മറ്റുചിലത് ചുറ്റിത്തിരിഞ്ഞ്
വീണ്ടും തുടങ്ങിയിടത്ത്.
ഇന്നലകളുടെ കുറുക്കുവഴിയിലൂടെ മുന്‍പേ പോയവര്‍
ദൂരെ മാറിനിന്ന് വരകളുടെ
നിറം പറഞ്ഞ് തര്‍ക്കിക്കുന്നു . . .
അതില്‍ നിനക്കായ് ഒരു വര
ആദ്യം എനിക്ക് സമാന്തരമായി നിന്നിലേക്ക്
പിന്നെ,
ഒരു മൌനത്തിനപ്പുറത്തു
നീ മറച്ചുവച്ച
വാക്കുകള്‍ വരകളെ
കുത്തുകളാക്കി . . .
വരകളാണ്. . .
ചാഞ്ഞും ചരിഞ്ഞും,
ചിലത് അറ്റമില്ലാതെ . . .
മറ്റുചിലത് ചുറ്റിത്തിരിഞ്ഞ്
വീണ്ടും തുടങ്ങിയിടത്ത്.
ഇന്നലകളുടെ കുറുക്കുവഴിയിലൂടെ മുന്‍പേ പോയവര്‍
ദൂരെ മാറിനിന്ന് വരകളുടെ
നിറം പറഞ്ഞ് തര്‍ക്കിക്കുന്നു . . .
അതില്‍ നിനക്കായ് ഒരു വര
ആദ്യം എനിക്ക് സമാന്തരമായി നിന്നിലേക്ക്
പിന്നെ,
ഒരു മൌനത്തിനപ്പുറത്തു
നീ മറച്ചുവച്ച
വാക്കുകള്‍ വരകളെ
കുത്തുകളാക്കി . . .
ഒടുവില്‍ നമ്മള്
ഞാനും നീയും . . . . .