Saturday 17 December 2011

ഭാര്യ

എല്ലാ  മോഹങ്ങളും 
ഒരു നുള്ള്  സിന്ദൂരത്തില്‍ 
ചുവപ്പിച്ചെടുത്തു.....



സ്വപ്നങ്ങള്‍ക്ക്  
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...


ഊറ്റിക്കുടിച്ചിട്ടും 
മതിവരാത്ത ആസക്തിക്ക് മുമ്പില്‍ 
ചോര പൊടിയുവോളം 
അവയവങ്ങളെ വിട്ടു കൊടുത്തു....


കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി 
പൊള്ളുന്ന പനിച്ചൂടില്‍ 
ഒരു പകല്‍ മയക്കം......





അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....


വേച്ച്  വേച്ച്  നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ 
ഭാര്യാ സങ്കല്‍പ്പം !!!



----ദീപ ----

8 comments:

  1. അടുപ്പില്‍ ശൂന്യതയുടെ
    ഭാര്യാ സങ്കല്‍പ്പം !!!


    നന്നായിട്ടുണ്ട്

    ReplyDelete
  2. അടുപ്പിലെ തീയില്‍ നിന്നും ഒരു നാളം പോലെ .....
    കത്തുന്ന വാക്കുകള്‍.......ഭാവുകങ്ങള്‍...

    ReplyDelete
  3. മനോഹരമായിരിക്കുന്നു ദീപ..

    ReplyDelete
  4. നല്ല വാക്കുകള്‍ക്ക് നന്ദി...

    ReplyDelete
  5. Valare nannayitundu....ullil kathunna bhavangal...

    ReplyDelete
  6. deepa..thee paarunna vaakkukal..

    ReplyDelete
  7. തീ പാറുന്ന വാക്കുകള്‍.....നന്നായിരിക്കുന്നു ദീപ..

    ReplyDelete
  8. no words ... eathinokae cmnt cheyanum mathram arivonum eanikilla eankilum eapo e varikalilae vakukaldae moorchayduae aavashyam ealla eanu thonunu.... e kaaalamokae eapo orupad marie... eanagnae sahanam ulla sthraakalum enau kuravanu...

    ReplyDelete