Tuesday 28 August 2012

സൗഹൃദം





സുഹൃത്തേ…..
ഒരുമിച്ച്‌ നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്‌
തുറിച്ച്‌ നോക്കരുത്‌.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത്‌ ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്‌
അത്‌ മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത്‌ സുഹൃത്തേ,
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.




----ദീപ----


3 comments:

  1. very good...like it very much ma sistr

    ReplyDelete
  2. നന്നായി എഴുതി
    ഓണാശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  3. പകയുടെ ആയുധങ്ങലുംഎന്തി നടക്കുന്ന പാര്‍ട്ടി കഴുകന്മാര്‍ക്ക് വേണ്ടി .. കഠാര കല്‍ കുതിയിരക്കുന്നത് .. ഇന്നലെ വരെ കൂടെ നടന്നവന്റെ മാറിലും...........
    സമകാലിക വൈകൃതങ്ങളെ വരച്ചു കാട്ടിയ കവിത നന്നായിരിക്കുന്നു ....ആശംസകള്‍ ദീപ ..

    ReplyDelete