Sunday 4 December 2011

അരുത്

നീ പെണ്‍കുട്ടിയാണ്.....

അതിനാല്‍ നീ ശരീരം പുറത്തുപറയരുത്......
വേട്ടയാടി തീര്‍ന്ന മുലക്കണ്ണിന്റെ ആഴങ്ങളില്‍
അമ്മിഞ്ഞപ്പാല്‍ ഉറവ വറ്റുമ്പോഴും.
തൊഴുതു പിടിച്ച  കൈകള്‍ തട്ടിമാറ്റി
നിന്നെ കീഴടക്കിയ കിതപ്പിനടിയില്‍പ്പെട്ടു
വാക്കുകളില്ലാതെ തേങ്ങുമ്പോഴും
 നഷ്ടപ്പെട്ട സമചിത്തത വീണ്ടെടുത്ത്
നീ നിന്റെ ശരീരത്തെ പറ്റി മാത്രം പറയരുത്.....  

മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖയും
അഴിഞ്ഞാട്ടക്കാരിയെന്ന് തീര്‍പ്പുകല്‍പ്പിച്ച്
സ്മാര്‍ത്തം ചെയ്യപ്പെട്ട താത്രിക്കുട്ടിയും
സംസാരിച്ചതിനാല്‍ കൊടും പാപികളാണ്....
അതിനാല്‍ അറിയാതെ പോലും
നീ നിന്റെ ശരീരത്തെ പറ്റി ഓര്‍ത്തു പോവരുത്.....







----ദീപ----

9 comments:

  1. ദീപ....
    നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍.
    നന്നായിരിക്കുന്നു കൂട്ടുകാരി...

    ReplyDelete
  2. നന്ദി കൂട്ടുകാരാ.....

    ReplyDelete
  3. കവിത വായിച്ചു തെല്ലിട മൌനം വന്നു മൂടി..
    കൂര്‍ത്ത വാക്കുകള്‍..


    ശിവപ്രസാദ്‌ പാലോട്
    kavibhasha.blogsppot.com

    ReplyDelete
  4. ഒരു കൌമാരക്കാരി തീര്‍ച്ചയായും കരുതേണ്ട വരികള്‍ ...പറയാന്‍ വാക്കുകള്‍ ഇല്ല

    ReplyDelete
  5. നല്ല വാക്കുകള്‍ക്ക് നന്ദി..... തുടര്‍ന്നും വായിക്കുക....

    ReplyDelete
  6. വാക്കുകളില്‍ നിന്നും തീപ്പൊരി പാറുന്ന കവയത്രിയുടെ കണ്ണുകളെ ദര്‍ശിക്കാം..

    ReplyDelete
  7. It's a good message for New Generation......I like it well.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete