എന്റെ പ്രണയമേ...........
ഞരമ്പില്‍ കുത്തിയിറക്കിയ സൂചിയില്‍ നിന്നും ഓരോ തുള്ളിയായി എന്നിലേക്ക് ആഴ്നിറങ്ങി,ഒരു അപ്പൂപ്പന് താടി കണക്കെ എന്നെയും കൊണ്ട് മേഘങ്ങള്‍ക്കിടയിലെക്ക് പറന്ന ഏതോ ഒരുമയക്കുമരുന്നിന്റെ ലഹരി അതിന്റെ നൂറിരട്ടി തീവ്രതയോടെ ഞാന്‍ ഇന്ന് അനുഭവിച്ചരിയുകയാണ്...
ഒരുപക്ഷെ ഇതിനു മുന്‍പ് പലതവണ നിന്നെ ഞാന്‍ കണ്ടിട്ടുണ്ടാ വാം , ചീറിപ്പായുന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍ നിന്റെ മുഖം എപ്പോഴുമെനിക്ക് അവ്യക്തമായിരുന്നു..ഒടുവില്‍ അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച ...അത് ചുറ്റുമതിലുകള്‍ തല്ലിത്തകര്‍ത്തു എന്നെ കീഴടക്കിയിരിക്കുന്നു...അളവില്ലാത്ത അറ്റമില്ലാത്ത എന്റെ പ്രണയത്തെ ലിഖിതമായ ഏതു നിയമങ്ങള്കൊണ്ടാണ് നിനക്ക് എതിര്ക്കുവാനാകുക....

ഒരു മൗനത്തിനും ഒരിറ്റു കണ്ണിരിനുമിടയില്‍ പ്രണയത്തെ ഒതുക്കിനിര്‍ത്തിയ വിധിയെ പഴിപറഞ്ഞ് ആത്മാക്കള്‍ കത്തിയെരിഞ്ഞ ചിതക്കരികില്‍ അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്നവര്ക്കുമുന്നിലെക്ക് ഞാന്‍ നിന്നെ കൊണ്ടു പോകാം .... എന്റെ കണ്ണില്‍ കത്തിനില്‍ക്കുന്ന പ്രണയത്തെ നീ ആത്മാവിലേക്ക് ആവാഹിക്കും വരെ ....
എന്റെ പ്രണയമേ..... ആയിരം കണികകളായി ചിന്നിച്ചിതറി ഞാന്‍ നിന്നില്‍ നിറയാം.......
എനിക്ക് നിന്നിലെത്താനുള്ള വഴികളില്‍ പ്രകാശത്തിന്റെ നേര്‍ത്ത രശ്മികള്‍ പോലും മുറിഞ്ഞു പോകുന്ന ഇരുട്ട് ...നിന്റെ മൗനം അതിന്റെ മൂര്‍ച്ച കൂട്ടുന്നു ... ഞാന്‍ നിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു....എനിക്ക് നിന്നിലെത്താന്‍ .....
നിന്നില്‍ നിറയാന്‍....
----വൈശാഖ്----
.അളവില്ലാത്ത അറ്റമില്ലാത്ത എന്റെ പ്രണയത്തെ ലിഖിതമായ ഏതു നിയമങ്ങള്കൊണ്ടാണ് നിനക്ക് എതിര്ക്കുവാനാകുക..
ReplyDeleteലൈക്ക് യാര് ...............
വളരെ നന്ദി രതീഷ്.....തുടര്‍ന്നും വായിക്കുക...
ReplyDelete