ഇത് ഒരു ഓര്‍മ്മയാണ് . .
ചിലപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലാവാം....
ആശയം നഷ്ടപ്പെട്ട് എഴുത്ത് മരിച്ചു തുടങ്ങിയപ്പോള്‍, ആരോ വലിച്ചെറിഞ്ഞുപോയ
അറ്റം കീറിയ കടലാസ്സുകഷ്ണത്തിലെ അവസാന അക്ഷരങ്ങളെ കൂട്ടുപിടിച്ച്,
മടിച്ചു നിന്ന പേനയെ സര് ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങളാല്‍ കീഴടക്കി
ഞാന്‍ എഴുതിത്തുടങ്ങുകയാണ് . . .
പക്ഷെ മുന്‍പേ നടന്നവര്‍ പറഞ്ഞു നിര്‍ത്തിയ
കഥകള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുന്നു . . .
കഥകള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുന്നു . . .
അനാഥയായ ഇരുട്ടിന്റെ ഗര്‍ഭപാത്രത്തില്‍ കറുത്തിരുണ്ട് കട്ടപിടിച്ചു കിടക്കുന്ന ഓര്‍മ്മകള്‍ക്ക്
നിങ്ങളെ രസിപ്പിക്കാനാവില്ല .
പക്ഷെ, നിങ്ങളുടെ ബോധാമണ്ഡലത്തില് പ്രതികരണത്തിന്റെ
കണിക രൂപപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞേക്കാം . .
കണിക രൂപപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞേക്കാം . .
അമ്മയുടെ ഗര്‍ഭപാത്രം കുത്തിക്കീറി പെണ്‍കുഞ്ഞിനെ പുറത്തെടുത് കാമക്കൊതി മാറ്റുന്ന കഴുകന്
കണ്ണുകള്‍ക്കെതിരെ . . .
കണ്ണുകള്‍ക്കെതിരെ . . .
പതിനെട്ടു തികഞ്ഞവന്റെ പൌര സ്വാതന്ത്ര്യത്തെ
മൂലധനമാക്കി വിദേശ ബാങ്കുകളില്‍ ഗജനാവ് പണിയുന്നവര്‍ക്കെതിരെ . . .
മൂലധനമാക്കി വിദേശ ബാങ്കുകളില്‍ ഗജനാവ് പണിയുന്നവര്‍ക്കെതിരെ . . .
.അരക്കെട്ടിലുറപ്പിച്ച നൈട്രൈടില് വിരലമര്‍ത്തി ആയിരം ശവക്കല്ലറകള്‍
തീര്‍ക്കുന്ന ഹിംസ്ര ജന്തുക്കള്‍ക്കെതിരെ. . .നിറം പറഞ്ഞു തര്‍ക്കിച്ച് ദൈവത്തെ നൂറായ് പങ്കിടുന്ന മാനവ മൂല്യച്യുതിക്കെതിരെ . .
.
ഇനിയെങ്കിലും നിങ്ങളുടെ ശബ്ദത്തെ ശ്വാസനാളത്തില്‍ തളച്ചിടാതിരിക്കുക ....
കൈകളുടെ ചലന സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിയ്ക്കുക . . .
അറ്റം കീരിത്തുടങ്ങിയ കടലാസ് കഷ്ണത്തില്‍ ഞാന്‍ ഇത്ര കൂടി ചേര്‍ക്കുകയാണ് . . .
എന്റെ അവസാന അക്ഷരങ്ങളെ കൂട്ടുപിടിക്കേണ്ടത് ഇനി നിങ്ങളാണ് . . .
ഒരുപക്ഷെ ഇത് ഒരു തുടക്കാമായിരിക്കാം. . . .
ഇതുവരെ എന്നെക്കൂടി കീഴടക്കിയ കപട സദാചാരങ്ങള്‍ക്കെതിരെ
നമ്മള് കൈകോര്‍ത്ത് പുതിയ
നാളേയ്ക്കുള്ള തുടക്കം . . . .
----വൈശാഖ്----
This comment has been removed by the author.
ReplyDeletegreat
ReplyDeleteArun, thax for ur cmmnt..
ReplyDeleteithu nalla oru thudakkamaavatte aaashamsakal..........!!!
ReplyDelete