Friday 6 January 2012

രക്തസാക്ഷി

മുറിബീഡിയിലെ 
അവസാനത്തെ  പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍ 
ആയിരങ്ങള്‍ക്ക്  മുന്നില്‍ 
മാറ്റത്തിന്റെ 
കൈകളുയര്‍ത്തി …….



പ്രണയവും  വിപ്ലവവും 
സിരകളില്‍  നിറച്ച് 
അധികാരത്തിന്റെ  മടിത്തട്ടില്‍
കഠാര  കുത്തിയിറക്കി 
ചരിത്രത്തെ  കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ  അഗ്നിയില്‍  വെന്തുരുകി 
ശാസ്ത്രവും  പുരോഗതിയും  
വേഗം  കൂടിയപ്പോള്‍ 
പുറകേയോടി 
കാലുതളര്‍ന്ന്‍  വീണവന്‍ .…






കാലം  ഞരമ്പിലെ  ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ  
ഒരു  രക്തസാക്ഷി  ജനിക്കുകയായി …..



----വൈശാഖ്----

4 comments:

  1. മാറ്റത്തിന്റെ അഗ്നിയില്‍ വെന്തുരുകി
    ശാസ്ത്രവും പുരോഗതിയും
    വേഗം കൂടിയപ്പോള്‍
    പുറകേയോടി
    കാലുതളര്‍ന്ന്‍ വീണവന്‍ .…
    വിപ്ലവ കാരികള്‍ നിലംപതിക്കുമ്പോള്‍
    മണ്ണില്‍ രക്ത സാക്ഷികള്‍ ജനിക്കുന്നു...
    കവിത കൊള്ളാട്ടോ ...:))

    ReplyDelete
    Replies
    1. വളരെ നന്ദി ....തുടര്‍ന്നും വായിക്കുക...

      Delete
  2. ഉം... മരണമില്ലാത്ത ഒരു രക്തസാക്ഷി..

    ReplyDelete
    Replies
    1. തുടര്‍ന്നും വായിക്കുക....നന്ദി.

      Delete