Wednesday 28 September 2011

നഗരം


1.  




മുഖത്ത്  ആഴ്ന്നിറങ്ങുന്ന
നിയോണ്‍  വെളിച്ചത്തെ 
വകഞ്ഞുമാറ്റി
സ്വയം ഇരുട്ടിലലിഞ്ഞു  
ചിതറിക്കിടക്കുന്ന  ഭക്ഷണപ്പൊതിയിലെ 
ഓരോ  അന്നത്തെയും
ആര്‍ത്തിയോടെ  തിന്നുന്ന  
തെരുവിലേക്ക്  വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ക്ക്‌ 
നഗരം ഒരുനേരത്തെ 
വിശപ്പിന്റെ  ഓര്‍മ്മപ്പെടുത്തലാവം. . . .


വിലകുറഞ്ഞ  ലോഡ്ജ്  മുറികളിലെ
കാലൊടിയാരായ കട്ടിലിനു  മുകളില്‍
വിയര്‍പ്പിന്റെ  മണമുള്ള  നൂരുരുപാ  നോട്ട്‌
കൈവെള്ളയില്‍  അമര്‍ത്തിപ്പിടിച്ച്
കിതപ്പടക്കുന്നവ്ര്‍ക്ക്
നഗരം  ഏതോ  പകുതിയില്‍  അകന്നുപോയ സ്വപ്നങ്ങളുടെ
ഉത്തരം  കിട്ടാത്ത  കടംകഥയാവാം.  . . .



സമ്പന്നതകളുടെ  നേര്‍കാഴ്ചകളില്‍ 
നാം   അറിയാത്ത ,
ക്ലബുകളിലെ  റോക്കും പോപും  കലര്‍ന്ന 
ലേസര്‍  തരംഗങ്ങള്ക്കിടയില്‍  
നാം  കേള്‍ക്കാത്ത  നിസ്സംഗതകളുടെ
ചില  ഒച്ചപ്പാടുകള്‍  
ഇന്നും  നഗരത്തിന്റെ  കണ്ണെത്താത്ത കോണുകളില്‍
വിറങ്ങലിച്ചു  കിടക്കുന്നുണ്ട് . . . .


----വൈശാഖ്---- 






2.




കുതിപ്പിന്റെ ഇരമ്പലുകലുമായ് ഒരു നഗരം....
ഇവിടെ, ബഹളങ്ങളുടെ മൂര്ദ്ധന്യതയില്‍
കേള്‍വി നഷ്ട്ടപ്പെട്ട
ഒരുകൂട്ടം മനുഷ്യര്‍,
നീണ്ടു നില്‍ക്കുന്ന നടപ്പാതകളില്‍
കാര്‍ബണ്‍ മോണോക്സൈഡും 
ഭുജിച്ചു കൊണ്ട് നീങ്ങുമ്പോള്‍,
കറുത്തിരുണ്ട നഗരത്തിന്റെ ഗര്‍ഭപാത്രത്തില്‍
ഒരു പകല്‍ കൂടി മുങ്ങിത്താഴുന്നു...
രാത്രിയുടെ നീണ്ട നാഴികകളെ ആഘോഷങ്ങളായ് മാറ്റാന്‍
ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു...
കാമുകിയുടെ ചുണ്ടുകളിലെ കാമക്കറ കുടിച്ചു മടുത്തവര്‍
ഇരുട്ടില്‍ മറ്റൊരു 'പെണ്‍'നിഴല്‍ കണ്ടെത്താനുള്ള തിരക്കിലാണ്...
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ  
'എസ്‌.എം.എസ്‌' പിച്ചച്ചട്ടിയിലേക്ക്
ചില്ലറ വാരിയെറിയുന്നവര്‍
വഴിയരികില്‍ വയറ്റത്തടിച്ചു പാടുന്ന
കുഞ്ഞിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പുന്നു...
നിര്‍ത്താതെ കരയുന്ന
രാത്രിയുടെ തൊള്ളയില്‍
ചതിയുടെ ഈയമുരുക്കിയോഴിച്ച്
ആരൊക്കെയോ കടന്നു പോവുന്നു...
വീണ്ടും ഈ നഗരം
ഒരു പകലിനെ ജനിപ്പിക്കുമ്പോള്‍
ഞാന്‍ അറിയാതെ ഇതിനെ
സ്നേഹിച്ചു പോവുന്നു...!!!



---ദീപ----





4 comments:

  1. അളിയാ......? കവികള് വെറും ഭ്രാന്തന് മാരണെടാ ...
    ഒരിക്കലും നടക്കാത്ത ,യാധാര്ധൃത്തിനും മൈലുകള്ക്കപ്പുറം കറങ്ങുന്ന, ആര്ക്കും കാണാന് പറ്റാത്ത ചില കാഴ്ച്ചകള് കണ്ട് അട്ടഹസിച്ച് ചിരിക്കുന്ന മതിഭ്രമക്കാര്...,!
    എങ്കിലുംപ്രിയ സുഹ്ര്ത്തെ നിനക്ക് ഈ ഭ്രാന്തന്നിര്ബാധംതുടരട്ടെ എന്ന് ആശംസിക്കുന്നു........!
    NB: നിന്ടെ ഭാവന ഇനിയും വിരിയാനുണ്ട് കുഞ്ഞെ ..!ഒരുപെഗ്OPR ഉം ,ഒരുകെട്ട് ദിനേശ് ബീഡീം ,എഴുതന് നേരത്ത് നീകരുതിക്കോ ഭാവനയുടെ അതിര് വരമ്പ്കള് നമുക്ക് തകര്ത്ത് എറിയാമെട ഉവ്വേ........!
    Wth lov
    rince m paulose

    ReplyDelete
  2. Jeevithathinte nerkaazhchakal tharunna maravippinu
    oru lahariyum choodu pakarilla..athir varambukalillatheyozhukunnna puzhakal manal kaatinte sangeetham pakarumennaswadikkan namukkavilla..ottappetta konukal orupaadund ee nagarangalil..

    ReplyDelete
  3. Nishanth,thax for ur cmnt...നഗരം എല്ലായിടത്തും അങ്ങനെയാണ് , കണ്ടിട്ടും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ജീവിതങ്ങള്‍ .......നമ്മളെക്കൊണ്ട് ചെയ്യാവുന്നത് നമുക ചെയ്യാം....ചുരുങ്ങിയത്‌ ഇ എഴുതിലൂടെയെങ്കിലും..........

    ReplyDelete
  4. chacha,thax..എഴുത്ത് തീര്‍ച്ചയായും ഒരു ഭ്രാന്ത് തന്നെയാണ് ..പക്ഷെ അത് തരുന്ന ലഹരി മദ്യത്തിനും മയക്കുമരുന്നിനും തരാന്‍ ആവാത്തതാണ്.

    ReplyDelete